മുട്ടത്തോട് നിങ്ങള്‍ കരുതുന്ന പോലെ നിസ്സാരനല്ല

Lijo Joseph മുട്ടത്തോട് നിങ്ങള്‍ കരുതുന്ന പോലെ നിസ്സാരനല്ല മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള്‍. തിരിച്ചറിയുന്നുണ്ടാകുമോ? മുട്ടയെ ആവരണം ചെയ്തിരിക്കുന്ന വെറും ഒരു തോടു മാത്രമായി ഇതിനെ കാണരുത്. പൊട്ടി ചെറു കഷ്ണങ്ങളായതിന് ശേഷവും മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള്‍. കാത്സ്യം സപ്ലിമെന്റ് വീട്ടിലുണ്ടാക്കാം. നമ്മള്‍ നിസ്സാരമായി വലിച്ചെറിയുന്ന മുട്ടത്തോടിന്റെ 97 ശതമാനം അടങ്ങിയിരിക്കുന്നത് കാത്സ്യം കാര്‍ബൊണേറ്റ് ആണ്. പോള്‍ട്രി സയന്‍സ് സംബന്ധിച്ചുള്ള ഒരു ബ്രസീലിയന്‍ പ്രസിദ്ധീകരണത്തില്‍ 2005 ല്‍ വന്ന ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ചെടികള്‍ക്കുള്ള വളം. നിങ്ങള്‍ക്ക് ഒരു തോട്ടമുണ്ടെങ്കില്‍ മണ്ണിനെ സമ്പുഷ്ടമാക്കാന്‍ കാര്‍ഷികാവശ്യത്തിനുള്ള കുമ്മായം ഉപയോഗിക്കുന്നുണ്ടാവും . മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍ സഹായിക്കുന്ന കുമ്മായത്തിലെ പ്രധാന ഘടകം കാത്സ്യം കാര്‍ബൊണേറ്റ് ആണ്. മുട്ടയുടെ തോടില്‍ 97 ശതമാനം അടങ്ങിയിരിക്കുന്നത് കാത്സ്യം കാര്‍ബൊണേറ്റ് ആണ്. ഇതിന് പുറമെ ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.മുട്ടത്തോടും ഉപയോഗങ്ങളും മുട്ടയുടെ തോട് കൊണ്ടുള്ള ജൈവ കീട നിയന്ത്രണം ജൈവ കീട നിയന്ദ്രണത്തിന് വളരെ എളുപ്പവും ചെലവ് കുറഞ്ഞതുമായ ഒരു രീതിയാണ്‌ .മുട്ടയുടെ തോട് കൊണ്ടുള്ള കീട നിയന്ദ്രണം, എന്നാല്‍ ഇത് കൂടുതല്‍ പ്രചാരമില്ലാത്തതുകൊണ്ടാവാം അധികമാളുകളിലും മുട്ടയുടെ ഉപയോഗശേഷം തോട് നേരെ മാലിന്യമായി കരുതി വലിച്ചെറിയുന്നത്.ജപ്പാനീസ് ബീറ്റില്‍, ഫ്ലീ ബീറ്റില്‍ തുടങ്ങിയ ചില തരം വണ്ടുകളെയും ഒച്ചുകളെയും നമ്മള്‍ പാഴാക്കി കളയുന്ന മുട്ടയുടെ തോട് കൊണ്ട് നിയന്ദ്രിക്കാം..മുട്ടത്തോട് നന്നായി ഉണക്കിയതിന്ശേഷം ഈര്‍പ്പം മുഴുവനായും നഷ്ടപ്പെട്ടു എന്നുറപ്പാക്കി ഒരു ഗ്രൈന്‍ഡറിലിട്ട് പൊടിച്ചെടുക്കുക. ഈ പൊടി ഇലകളിലും കായ്കളിലും പറ്റിപ്പിടിച്ചിരിക്കുന്ന വണ്ടുകളുടെയും ഒച്ചുകളുടെയുമെല്ലാം പുറത്ത് വിതറുക, മുട്ടത്തോടിന്റെ പൊടി ഇവയില്‍ അസ്വസ്ഥതയുണ്ടാക്കുകയും ദിശയറിയാതെ ചുറ്റിത്തിരിയുകയും ചെയ്യും. മുട്ടത്തോട് പൊടി വീണ്ടും ഇലകളില്‍ വിതറിയാല്‍ പൊടി വണ്ടുകളുടെ പുറന്തോടിനുള്ളില്‍ കടന്നു ഗ്ലാസ് ചീളുകള്‍ പോലെ പ്രവര്‍ത്തിച്ചു ദേഹമാസകലം മുറിവുകളുണ്ടാക്കി അവയുടെ ആക്രമണത്തെ തടഞ്ഞു നശിപ്പിക്കും. മുട്ടത്തോട് ചെടിയുടെ തടത്തില്‍ വിതറിയാണ് ഒച്ചുകളെ നശിപ്പിക്കുന്നത്. മുട്ടയുടെ തോട് പൊടിച്ചത് കൂടുതല്‍ കാലം ഉപയോഗിക്കുന്നതിനായി വായു കടക്കാത്ത പാത്രത്തില്‍ ഭദ്രമായി അടച്ചു സൂക്ഷിക്കുകയും ചെയ്യാം. പച്ചമുളക്‌, കാന്താരി ഇവ കായ്ഫലം കഴിയുമ്പോൾ മുറിച്ച് നിർത്തിയിട്ട്, മുട്ടത്തോട് കഴുകി വെയിലത്ത് വെച്ച് ഉണക്കി മിക്സിയിൽ ഇട്ട് പൊടിച്ച് ഈ ചെടികൾക്ക് 2 or 3 സ്പൂൺ ചേർത്ത് കൊടുത്താൽ ശക്തിയോടെ വളർന്ന് വീണ്ടും കായ വരും…… ബാക്കി വരുന്ന പൊടി കാറ്റ് കയറാതെ അടച്ച് വെച്ച് ഏത് ചെടിക്കും ഉപയോഗിക്കാം .സംഭവം മറ്റേതാ .കാൽസ്യം ..☺☺☺ മുട്ടത്തോട് പാഴാക്കരുത് - Don’t waste Egg shells as they are source of calcium. അന്നന്ന് ഉപയോഗിക്കുന്ന മുട്ടയുടെ തോട് വെയിലത്ത് വെച്ച് ഉണക്കി ഒരു പാത്രത്തിൽ സംഭരിക്കുക. കുറെ ആകുമ്പോൾ അത് മിക്സിയിൽ പൊടിച്ചു സൂക്ഷിക്കുക. മണ്ണിന്റെ അമ്ലത നിയന്ത്രിക്കാനും ആവശ്യാനുസരണം കാല്സിയതിന്റെ ലഭ്യത ഉറപ്പു വരുത്താനും മുട്ടതോടിന്റെ പോടിയെക്കാൾ നല്ല ഒരു വസ്തു വേറെ ഇല്ല. കാരണം ഇത് വളരെ സാവധാനം മാത്രമേ കാത്സിയം മണ്ണിലോട്ടു വിട്ടുകൊടുക്കുകയോള്ളൂ. നമുക്കാവശ്യവും അത് തന്നെ ആണ്. അമ്ലത മണ്ണിൽ വർദ്ധിക്കുന്നതും സാവധാനത്തിൽ ആണ്. ഗ്രോ ബാഗ്‌ നിറക്കുമ്പോൾ ഒരു ടേബിൾ സ്പൂണ്‍ മുട്ടതോടിന്റെ പൊടി കൂടി ചേർക്കുക.

77 Like Comment Share