Sudheep Marangattu Illome എന്റെ മുന്തിരി കഥ ആദ്യമേ പറയട്ടെ ഞാൻ ഒരു കൃഷി പ്രൊഫഷൻ ആയി എടുത്തിട്ടുള്ള ആളല്ല.. പഠിച്ചത് ജേർണലിസം ആണെങ്കിലും അതിനു ശേഷം കുടുംബത്തിലെ പാരമ്പര്യം ആയിട്ടുള്ള പൂജ കർമ്മങ്ങൾ, താന്ത്രിക സംബന്ധമായ കർമ്മങ്ങൾ, വീടുകളിൽ ഒക്കെ പരിഹാരക്രിയകൾ ഇതൊക്കെ ആണ്..പച്ചക്കറി മാത്രം ഉപയോഗിക്കുന്നവർ (only veg ) ആയതുകൊണ്ട് തന്നെ കുറച്ചു പറമ്പ് ഉള്ളതിൽ അച്ഛൻ അത്യാവശ്യം കൃഷി ചെയ്യും വിൽക്കാൻ അല്ല അടുക്കളയിൽ ആവിശ്യത്തിന്.. ആൾ നേരത്തെ തന്നെ കൃഷി ചെയ്യും ട്ടോ. നെൽകൃഷി ഉള്ളപ്പോൾ കന്നിനെ പൂട്ടാനും അത്യാവശ്യം തെങ്ങിൽ കയറാനും വരെ അറിയാം ????????. വ്യത്യസ്തമായ കൃഷി പരീക്ഷിക്കുന്നത് അച്ഛന്റെ ഹോബി ആയിരുന്നു. ഇപ്പോൾ ഞാനും കൂടുന്നുണ്ട്???????? ഈ ഗ്രൂപ്പിൽ വന്നത് ഒരു നിമിത്തമായി തോന്നുന്നു.. പുതിയ ഒത്തിരി അറിവുകൾ കിട്ടി വളങ്ങളും കീടനാശിനികളെയും കുറിച്ച്.. ഇപ്പൊ ഞങ്ങൾ ഒരുമിച്ചു ആണ് കൃഷി തോട്ടത്തിൽ. ഇനി കഥയിലേക്ക് അങ്ങനെ രണ്ടു വർഷം മുൻപ് ഒരു കൗതുകം തോന്നി റോഡ് സൈഡിൽ വിൽപ്പന ക്കു വെച്ചിരിക്കുന്നത് കണ്ടു മുന്തിരി തൈ അച്ഛൻ കൊണ്ടുവന്നു… ഇപ്പൊ പോസ്റ്റ് ഇട്ട് ലൈകും കമന്റും വാങ്ങി കൂട്ടുന്ന ഞാൻ ഉൾപ്പെടെ അന്ന് പറഞ്ഞു ഇവിടെ മുന്തിരി പിടിക്കില്ല എന്ന് (അറിവില്ലായ്മ ആണല്ലോ ????????). പക്ഷെ തോൽക്കാൻ തയാർ അല്ലാത്ത അച്ഛൻ വിട്ടില്ല.. ടൈൽ പാകിയ മുറ്റത്തു ചെറിയ ഒരു ചാക്കിൽ അച്ഛൻ അതു വെച്ചു.. ആദ്യം ഒന്നും തീരെ വളർച്ച ഇല്ലായിരുന്നു എന്നാലും ഉപേക്ഷിച്ചില്ല.. തണുത്ത വെള്ളം ചിലപ്പോൾ ഐസ് ക്യൂബ് വരെ ചുവട്ടിൽ ഇടും.. പടർന്നു തുടങ്ങിയപ്പോളും കായ്ക്കും എന്ന് പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷെ എന്നെ നോക്കിയതിനേക്കാൾ സ്നേഹത്തോടെ അതിനെ പരിചരിച്ചു ???????? ചാണകപൊടി, പച്ചക്കറി വേസ്റ്റ് ഒക്കെ ഇട്ടു ഇടയ്ക്കു മണ്ണും ഇട്ട് തടത്തിന്റെ വലിപ്പം കൂട്ടി.. പോസ്റ്റ് മുതലാളി ആയ ഞാൻ തിരിഞ്ഞ് നോക്കിയിട്ടില്ല അന്നൊന്നും.
കഴിഞ്ഞ ഡിസംബറിൽ അച്ഛൻ എന്നെയും അമ്മയെയും ഒക്കെ വിളിച്ചു പറഞ്ഞു മുന്തിരി ഉണ്ടാകുന്നുണ്ട് newyear ന്റെ അന്ന് ഞാൻ എല്ലാവരോടും പറയും എന്ന്… ചെറിയ ഒരു കുല പരമാവധി 20 എണ്ണം കാണും..ആദ്യമായി ഉണ്ടായ സന്തോഷത്തിൽ അയല്പക്കത്തെ വീടുകളിൽ വരെ ഓരോന്ന് കൊടുത്തു.. പിന്നെ വിഷുവിനു കണിയിൽ വെക്കാനും കിട്ടി പക്ഷെ അതൊരു തുടക്കം ആയിരുന്നു കുലകൾ പഴുത്തു കിട്ടാൻ 50-60 ദിവസം എടുത്തു.. പിന്നെ ആയിരുന്നു കൂടുതൽ കുലകൾ ഉണ്ടായത്..എല്ലാ ദിവസവും കൂമ്പ് നുള്ളി കൊടുത്തും മുന്തിരി കണ്ടു കൊതിച്ചും ഞാനും കൂടെ കൂടി അപ്പോൾ ആയിരുന്നു ഈ ഗ്രൂപ്പിൽ അംഗം ആയത്.. മുന്തിരി കായ്ക്കില്ല എന്ന് കരുതി ആ പന്തലിൽ തന്നെ പാഷൻ ഫ്രൂട്ട്, കോവൽ, പാവൽ ഒക്കെ കേറിയതും കളഞ്ഞില്ല . ഇപ്പോ ഒരു പന്തലിൽ നിന്നും മുന്തിരി യും കോവക്കയും പറിക്കും???????????? പാഷൻ ഫ്രൂട്ട് ഉണ്ടായിട്ടുണ്ട്, പാവൽ കളഞ്ഞു വേറെ പിടിപ്പിച്ചു..അടുത്ത വർഷം ആകുമ്പോൾ പാഷൻ ഫ്രൂട്ടും, കോവലും മാറ്റി മുന്തിരിക്ക് പടർന്നു പന്തലിക്കാൻ സ്ഥലം ആക്കണം ???? പിന്നെ വിട്ടുപോയ രണ്ടു പേര് എന്റെ മക്കൾ. 4 വയസ്സുള്ള അവരും മുത്തശ്ശന്റെ കൂടെ കൂടും വെള്ളം ഒഴിക്കാൻ ഒക്കെ ഉത്സാഹത്തിൽ ആണ് ????????.
NB : അച്ഛന്റെ അനിയന്റെ വീട്ടിൽ പച്ച മുന്തിരി തളിർ ഇട്ടു. വീട്ടിലെ ആപ്പിൾ കുരു മുളച്ചു. പയർ, പാവയ്ക്കാ, കാന്താരി മുളക്, ചീര, വഴുതന, കപ്പ, ഒക്കെ പറിക്കുന്നുണ്ട്..തണ്ണി മത്തൻ ഒരെണ്ണം കിട്ടി ???????? ചെറിയ ഉള്ളി മുളപ്പിച്ചു അങ്ങനെ പോകുന്നു കൃഷി വിശേഷങ്ങൾ. ഈ പോസ്റ്റ് ഇടുമ്പോൾ അച്ഛന്റെ ഫോട്ടോ ഇടാം എന്ന് കരുതി വിളിച്ചപ്പോൾ ദേ മരത്തിന്റെ മുകളിൽ ചോല ഇറക്കാൻ കേറിയേക്കുവാ ഈ 65ആമത്തെ വയസ്സിൽ ????♂️????♂️ കാണാത്തവർക്കായി ഇന്നലെ ഇട്ട ചില ചിത്രങ്ങൾ കൂടെ ചേർക്കുന്നു
കാർഷികം - എന്റെ മുന്തിരി കഥ

77 Like
Comment
Share