ഇനി വരാൻ പോകുന്നത് സ്വയം തൊഴിലിന്റെ കാലം, ആടുവളർത്തലിനെ കുറിച്ച് അറിയാം

Bibin Babu

ആടുവളർത്തൽ

ഹായ് ഞാൻ ബിബിൻ, വീണ്ടും വന്നു ഇന്നത്തെ ചർച്ച ആടുവളർത്തലിനെ ക്കുറിച്ചാണല്ലോ, ഞാനതിലും ഒരുകൈ നോക്കിയതാണ്, കൈ പൊള്ളിയില്ല കേട്ടോ, നല്ല ലാഭം ആരുന്നു സംഗതി. ഞാൻ വളർത്തി തുടങ്ങി എന്നതിനേക്കാൾ എനിക്കോർമ്മ ഉള്ളപ്പോൾ മുതൽ ആടുകൾ വീട്ടിൽ ഉണ്ട്, ആട്ടിൻപാൽ മാത്രമാണ് കുടിച്ചിട്ടുള്ളത്. ഞങ്ങൾ വളർത്തിയത് ഒക്കെയും മലബാറി ആടുകൾ ആയിരുന്നു, വീട്ടിൽ ഒരു വർഷത്തെ ഇടവേളക്കു ശേഷം 2008 ഇൽ 2 തള്ളയാടിനെയും 3മാസം പ്രായം ഉള്ള 3പെൺകുട്ടികളെയും കൂടി 6750 രൂപയ്ക്കു ആണ് വാങ്ങിയത്. അതിനു ശേഷം ഇതുവരെയും ആടിനെ വാങ്ങിക്കേണ്ടിവന്നിട്ടില്ല(ക്രോസിങ് നുള്ള മുട്ടൻ വാങ്ങിച്ചിട്ടുണ്ട് ). അന്നുമുതൽ ഇങ്ങോട്ടു ഏകദേശം 4-5 ലക്ഷം രൂപയുടെ ആടുകളെ കൊടുത്തിട്ടുണ്ട്. ഞാൻ ആടുകളെ കൊടുക്കുന്നത് പ്രസവിച്ചു 2കുഞ്ഞുങ്ങളോട് കൂടിയാണ്, ഓരോന്നിനും 11000-13000 രൂപവിലക്കു (1-1.5 ലിറ്റർ milk കിട്ടുന്നവയാണ് ഓരോന്നും )ആണ് കൊടുക്കുന്നത്. കൂടുതലും പെട്ടകുട്ടികൾ(female) ആണ് ഉണ്ടാകാറു, മുട്ടൻ (male) ആണെങ്കിലും വലുതാക്കി മാത്രമേ കൊടുക്കാറുള്ളു, പക്ഷെ അവയെ ഇണചേർക്കാൻ ഉപയോഗിക്കാറില്ല(ഇൻ്‌ബ്രീഡിങ് ഒഴിവാക്കാൻ ). അവർക്കും 7000-9000 രൂപ വിലകിട്ടാറുണ്ട്. തീറ്റക്രമം ആടിന് കൈത്തീറ്റ ആയിട്ടു ഗോതമ്പുതവിടും കടലപ്പിണ്ണാക്കും or തേങ്ങാപ്പിണ്ണാക്കും മാത്രമാണ് നൽകുന്നത്. അതും വെള്ളം കുടിക്കാൻ മാത്രമുള്ള അളവിൽ, പിന്നെ അടുത്ത് ഉള്ള വീടുകളിൽ നിന്നും എല്ലാം കഞ്ഞിവെള്ളവും കഞ്ഞിയും മറ്റും collect ചെയ്യും. ആവശ്യത്തിന് പച്ചപ്പുല്ല് നൽകും, അഴിച്ചുകെട്ടി തീറ്റാൻ സൗകര്യം ഉണ്ട്, കൂടാതെ കൂട്ടിൽ തീറ്റ നൽകാൻ പാകത്തിന് ഉള്ള പുൽക്കൂട് ഉണ്ടാക്കിയിട്ടുണ്ട്. പ്രസവിക്കുന്ന ആടുകൾക്ക് ആരോഗ്യക്കുറവ് തോന്നിയാൽ ഗ്രോവിപ്ലസ്‌ tonic ഉം, കാൽസ്യം പൌഡർ ഉം നൽകാറുണ്ട്. പാൽകുറവുള്ള ആടുകൾക്ക് milk up powder നൽകാറുണ്ട്. ഇതൊക്കെയും അത്ര അത്യാവശ്യം ആണേൽ മാത്രം നൽകിയാൽ മതി. പുല്ലിനൊപ്പം വേനൽക്കാലത്തു ചക്കയും, ചക്ക കുരുവും പുഴുങ്ങി കരിന്തൊലി കളഞ്ഞു നൽകാറുണ്ട്. പുല്ലുകൂടാതെ പച്ചില തീറ്റ ആയി പ്ലാവില, കൊക്കോ ഇല, വാഴയില, ചീമക്കൊന്നയില, മുരിക്കിന്റെ ഇല ഒക്കെ കൊടുക്കാറുണ്ട്. ചീമക്കൊന്ന, മുരിക്കില ഒക്കെ വളരെ കുറച്ചു മാത്രം കൊടുത്തു ശീലിപ്പിക്കണം. ഇണചേർക്കൽ 9 മാസം പ്രായമായ പെട്ടകുട്ടിയെ ഇണചേർക്കാമെങ്കിലും, ഒരുവയസ്സിനു ശേഷം ഉള്ള ക്രോസിങ് ആണ് ആടിന്റേയും കുട്ടിയുടെയും ആരോഗ്യത്തിനും വളർച്ചക്കും കൂടിയ അളവിൽ പാലുല്പാദനത്തിനും നല്ലത്. ആടിന്റെ ഗർഭകാലം 144-150 days ആണ്. ഒരുവയസ്സിനു മുകളിൽ പ്രായമുള്ള മുട്ടനാടിനെ ആണ് ക്രോസിങ് നു ഉപയോഗിക്കേണ്ടത്, പെട്ടയും മുട്ടനും തമ്മിൽ യാതൊരുവിധ രക്തബന്ധവും പാടില്ല. അത് next ജനറേഷൻന്റെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കും, കുട്ടികൾക്ക് അംഗവൈകല്യമോ, മരണമോ സംഭവിക്കാൻ കാരണമാകും. ഒരു പ്രസവം കഴിഞ്ഞു 3.5-5 മാസത്തിനുള്ളിൽ ആടിനെ വീണ്ടും ഇണചേർക്കാം. രോഗം - മരുന്നുകൾ ആട്ടിൻകുട്ടി ഉണ്ടായി അരമണിക്കൂറിനുള്ളിൽ തന്നെ കന്നിപ്പാൽ കുടിപ്പിക്കണം, മാക്സിമം കുട്ടികുടിച്ചതിന്റെ ബാക്കി 4-5 മണിക്കൂറിനുള്ളിൽ കറന്നു കളയണം. ആട്ടിൻകുട്ടി ഉണ്ടായി 10-20 ദിവസത്തിനുള്ളിൽ വിരാമരുന്നു നൽകണം. വയറിളക്കത്തിന് കട്ടന്ചായയിൽ നാരങ്ങ പിഴിഞ്ഞ് നൽകാം, ജാതിക്ക അരച്ച് നൽകാം, ദഹനക്കുറവിനു ഹൈപ്പോ, HB plus powder (മെഡിക്കൽ സ്റ്റോറിൽ കിട്ടും ), നൽകാം. കട്ട് പിടിക്കുന്നതിനു (കപ്പയില, റബർ ഇല, പരിചയം ഇല്ലാത്ത ആടുകൾ മുരിക്കില, ചീമക്കൊന്നയില എന്നിവ കൂടുതൽ കഴിച്ചാൽ വയർ കമ്പിച്ചു വീർത്തു വരുന്ന അവസ്ഥ, മരണം സംഭവിക്കാവുന്ന സാഹചര്യം) ഏറ്റവും നല്ല മരുന്ന് ഹൈപ്പോ ആണ്, ചൂട് വെള്ളത്തിൽ 5-6 തരി കലക്കി നൽകിയാൽ മതി, അതില്ലെങ്കിൽ 50 ഗ്രാം വെളിച്ചെണ്ണ നൽകാം. അകിടിനു വീക്കം വന്നാൽ കാണുമ്പോൾ തന്നെ നല്ല തണുത്ത വെള്ളം ചെറിയ കപ്പിൽ കോരി അകിട് തണുക്കാൻ പാകത്തിന് അടിച്ചു കൊടുക്കുക, അതോടൊപ്പം കണ്ണൻചിരട്ട കത്തിച്ചു ആ കരി ഉപ്പുനീരിൽ അരച്ച് പുരട്ടാം, ആര്യവേപ്പില പച്ചമഞ്ഞളും കൂട്ടി അരച്ചിടാം. മാസത്തിൽ ഒരു പ്രാവശ്യം വെയിൽ ഉള്ളപ്പോൾ കുളിപ്പിക്കാം, ബാഹ്യപരാദങ്ങളുടെ ശല്യം കുറയും. നഷ്ട്ടങ്ങൾ -അനുഭവങ്ങൾ ഈ ആടുവളർത്താലിന്‌ഇടക്ക് 3 ആടുകൾ ചത്തുപോയിട്ടുണ്ട്, ഒരെണ്ണം പ്രസവത്തെ തുടർന്ന് ഉണ്ടായ പ്രശ്നം ആരുന്നു, മറ്റൊന്ന് ആളില്ലാത്തപ്പോൾ കൂട്ടിൽ തല കുരുങ്ങി.ഞങ്ങളുടെ കൂടിന്റെ pic താഴെ കൊടുക്കുന്നുണ്ട്. ഇനി കൂടുതൽ അറിയേണ്ടവർക്കു കമന്റിൽ വരാം. Tips :- 1.ചക്കയും ചക്കക്കുരുവും, കഞ്ഞിയും നൽകുന്നത് ആട് നന്നാകുന്നതിനും, പാൽ കൂടുന്നതിനും നല്ലതാണ്, പക്ഷെ വളരെ കുറച്ചു മാത്രം കൊടുത്തു ശീലിപ്പിക്കണം. 2. പ്ലാവില, കൊന്നയില, മുരിക്കില പോലുള്ള ഇല വർഗ്ഗങ്ങൾ ആണ് ആട് നന്നാവാൻ പുല്ലിനേക്കാൾ നല്ലത്. 3.നാടൻ കോഴിമുട്ട നൽകുന്നത് പെട്ടയാടുകൾക്കു മഥിലക്ഷണം ഉണ്ടാകുവാനും മുട്ടൻ ആടുകൾ വേഗം വളരുവാനും നല്ലതാണ്. 4.ക്രോസിങ് നു ഉപയോഗിക്കുന്ന മുട്ടന് കോഴിമുട്ട നൽകുന്നത്, മുട്ടൻ ഷീണിക്കാതിരിക്കാൻ സഹായിക്കും. 5.അടുത്തപ്രദേശത്തു മുട്ടൻ ഇല്ലെങ്കിൽ ഒരു മുട്ടനെ വളർത്തുന്നത്, കൂട്ടിൽ ഉള്ള ആടുകൾ വേഗം മഥിലക്ഷണം കാണിക്കുന്നതിന് സഹായിക്കും, കൂടാതെ ക്രോസിങ് വഴി ഒരു ചെറിയ വരുമാനവും ലഭിക്കും (250-300 ആണ് rate). 6.ആടുകളെ വിൽക്കുമ്പോൾ ഒന്നുകിൽ 6 മാസം പ്രായത്തിലോ, അതിൽ താഴെയോ വിൽക്കുക, അല്ലെങ്കിൽ പ്രസവിച്ചു 2കുട്ടികളോട് കൂടി വിൽക്കുക. 2008 വാങ്ങിയ ആടിന്റെ തലമുറ ഇപ്പോഴും വീട്ടിൽ ഉണ്ട്. ഭാഗ്യം കൊണ്ടോ ദൈവകൃപകൊണ്ടോ എല്ലാം ഭംഗിയായി പോകുന്നു. **

77 Like Comment Share